05:47pm 07 November 2026
NEWS
യാത്ര ഇഷ്ടമാണെങ്കിലും തിരിച്ചുവരാനുള്ള വഴി തെറ്റി പോകുമോ എന്നാണ് എന്റെ പേടി പി എഫ് മാത്യൂസ്
15/09/2026  08:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
യാത്ര ഇഷ്ടമാണെങ്കിലും തിരിച്ചുവരാനുള്ള വഴി തെറ്റി പോകുമോ എന്നാണ് എന്റെ പേടി   പി എഫ് മാത്യൂസ്
HIGHLIGHTS

ചാവറ കൾച്ചറൽ സെന്ററിൽ നടന്ന വി.വിമൽ റോയിയുടെ "നീർക്കിളികൾ പാടുമൊരു ദിക്കു കാണാം"  പുസ്തകത്തെ കുറിച്ച് മിണ്ടിയും പറഞ്ഞും പരിപാടിയിൽ എഴുത്തുകാരൻ പി എഫ്.മാത്യൂസ് സംസാരിക്കുന്നു. റാം മോഹൻ പാലിയത്ത്,പ്രൊഫ. ഷാജി ജോസഫ്  ഡോ. സുമി ജോയ്,  ഫാ. അനിൽ ഫിലിപ്പ് , സി. എം. ഐ,,  വിനോദ് കൃഷ്ണ,. വിമൽ റോയ് എന്നിവർ സമീപം.

കൊച്ചി: യാത്രയോട് അത്ര ആഭിമുഖ്യമുള്ള ആളല്ലായെങ്കിലും യാത്രയെക്കുറിച് ഒത്തിരി വായിക്കുമെന്ന് പി എഫ്. മാത്യൂസ് പറഞ്ഞു. വി വിമൽ റോയിയുടെ " നീർക്കിളികൾ പാടുമൊരു ദിക്കു കാണാം " എന്ന പുസ്തകത്തെക്കുറിച്ച് മിണ്ടിയും പറഞ്ഞും പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോലാഹർ സ്വർണ്ണഖനിയിൽ (കെജിഎഫ്)  പോയത് ഒരു സിനിമ എഴുതണം അല്ലെങ്കിൽ ഒരു നോവൽ എഴുതണം എന്നുള്ള ആഗ്രഹത്തിലാണ്,  എന്നാൽ മരിച്ചവരുടെ നഗരത്തിലൂടെ നടന്ന അനുഭവമാണ് അവിടെ നടന്നപ്പോൾ ഉണ്ടായതെന്ന് പി എഫ് മാത്യൂസ് കൂട്ടിച്ചേർത്തു. ഓരോ യാത്രവിവരണം വായിക്കുമ്പോഴും കൂടുതൽ (എക്സൈറ്റ്മെന്റ്) ആവേശവും ആകാംക്ഷയുമാണ് ഉണ്ടായിരുന്നതെന്ന്, പുസ്തകത്തേക്കുറിച്ച് റാം മോഹൻ പാലിയത്ത് പറഞ്ഞു.   ഡോ. സുമി ജോയ്,  വിനോദ് കൃഷ്ണ,  പ്രൊഫ. ഷാജി ജോസഫ്, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, സി. എം. ഐ.,  ജോർജ് ജോസഫ് കെ, വിമൽ റോയ് എന്നിവർ പങ്കെടുത്തു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img